Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dyfi District Secretar

ഇ​ന്ന​ലെ പോ​സ്റ്റി​ട്ടു, ഇ​ന്ന് ഡി​ലീ​റ്റ് ചെ​യ്തു; റെ​ജി ചെ​റി​യാ​നെ​തി​രാ​യ കു​റി​പ്പ് ഡി​വൈ​എ​ഫ്ഐ നേ​താ​വ് മു​ക്കി

ആ​ല​പ്പു​ഴ: റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി പി​ൻ​വ​ലി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് എം​എ​ൽ​എ​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​തി​നു പി​ന്നാ​ലെ എം​എ​ൽ​എ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി ജെ​യിം​സ് സാ​മു​വ​ൽ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ ജെ​യിം​സ് ഈ ​പോ​സ്റ്റ് ഒ​ൺ​ലി മീ ​എ​ന്ന പ്രൈ​വ​സി ഓ​പ്ഷ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ പോ​സ്റ്റ് വീ​ണ്ടും പ​ബ്ലി​ക് ആ​ക്കി. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്ത് ഡി​വൈ​എ​ഫ്ഐ നേ​താ​വ് മ​ല​ക്കം​മ​റി​യു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് ച​മ്പ​ക്കു​ള​ത്ത് വ​ച്ച് എം​എ​ൽ​എ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് നെ​ടു​മു​ടി സ്വ​ദേ​ശി​യാ​യ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു.

അ​പ​ക​ട സ​മ​യ​ത്ത് എം​എ​ൽ​എ ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നു​മാ​ണ് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ  ആ​രോ​പ​ണം. ​എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ പാ​ടെ നി​ഷേ​ധി​ച്ചു​കൊ​ണ്ട് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​ ഇ​തി​നു പി​ന്നാ​ലെ ​പോ​സ്റ്റ് ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up